New Update
/kalakaumudi/media/post_banners/44bf7eb4f31c93388057b3ec45f023ae43e6083d0cbac4396ed62c2f3e729b03.jpg)
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് എക്‌സ്‌പോ എന്ന ആശയം അവതരിപ്പിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായി കഴിഞ്ഞ 25 വര്‍ഷമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി. നോട്ട് നിരോധനത്തെ തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ച്ചയിലാണെന്ന് വ്യാപകമായ പ്രചാരണം ഇവിടെ നടക്കുന്നുണ്ട്. മാത്രമല്ല പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ ഭൂമിയുടെ സ്വഭാവത്തെക്കുറിച്ചോ നിയമ വശങ്ങളെക്കുറിച്ചോ ഈ മേഖലയിലെ യഥാര്‍ഥ വസ്തുതകളെക്കുറിച്ചോ കാര്യമായ ധാരണയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതിനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവസരമൊരുക്കുകയാണ് ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് എന്ന നൂതന ആശയത്തിലൂടെ കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി. കമ്പനിയുടെ വെബ്‌സൈറ്റ് വഴി വസ്തു വില്‍പ്പനയും വാങ്ങലും അനായാസം നടത്താം. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ആധികാരികത സംബന്ധിച്ചും നിയമവശങ്ങളെക്കുറിച്ചും കമ്പനി വിശദമായ അന്വേഷണം നടത്തി ഇടപാടുകാരെ ബോധിപ്പിക്കും. നിയമവിദഗ്ധരടങ്ങിയ പാനലിന്റെ സഹകരണത്തോടെയാണ് കമ്പനി ഇതു നടപ്പാക്കുക.ഭൂമി കാണിച്ചു കൊടുക്കുന്നതു മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഘട്ടങ്ങളില്‍ ഇടപാടുകാരന് കമ്പനി പൂര്‍ണ്ണ പിന്തുണ നല്‍കും. വിദേശ ഇന്ത്യാക്കാര്‍ക്ക് വളരെയധികം ഇതു പ്രയോജനകരമാകും. നിക്ഷേപവും രജിസ്‌ട്രേഷനും മാത്രം ഇടപാടുകാരന്‍ നടത്തിയാല്‍ മതിയാകും. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വണ്‍ ടൈം സൊല്യൂഷന്‍ (ഒറ്റത്തവണ പരിഹാരം) എന്ന നിലയിലാണ് ഈ ആശയം അവതരിപ്പിക്കുതെന്ന് കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ പറഞ്ഞു. ഈ നൂതന സംരംഭത്തിന്റെ ഭാഗമായി ജൂലായ് ആദ്യവാരം കൊച്ചിയില്‍ ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുകയാണ്. കൊച്ചിയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് മറ്റു നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്.
ലാന്‍ഡ് എക്‌സ്‌പോയില്‍ വിവിധ പ്ലോട്ടുകളുടെ ദൃശ്യാവതരണം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കും. ഇതു കണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയെ സമീപിക്കാം. ഭൂമി വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കമ്പനി നല്‍കും. ഇന്ത്യയിലെ ബിസിനസ് പ്രമുഖര്‍ എക്‌സ്‌പോയുടെ ഭാഗമാകും. ലാന്‍ഡ് എക്‌സ്‌പോയുടെ ലോഗോ പ്രകാശനവും കമ്പനി വെബ്‌സൈറ്റ് ലോഞ്ചും മെയ് 8 തിങ്കളാഴ്ച വൈകിട്ട് 7 ന് ലേ മെറിഡിയനില്‍ നടക്കും. കമ്പനി ഡയറക്ടര്‍മാരായ മുഹമ്മദ് സഫ്‌റാദ്, അഹമ്മദ് ഷെഫ്രിന്‍, മുഹമ്മദ് സുനീര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.