/kalakaumudi/media/post_banners/8ff9ee97b2059b0ba3e5161af1c131fe6acb3ecd791f5952dc8408e997aa1279.jpg)
മുംബയ്: നാമക്കല്‍ സ്വദേശിയായ എന്‍. ചന്ദ്രശേഖരന്‍ ഒഴിയുന്പോള്‍ ടിസിഎസിനെ നയിക്കാനുളള നിയോഗം മലയാളിയായ രാജേഷ് ഗോപിനാഥന്.ഇപ്പോള്‍ ടിസിഎസിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും വൈസ് പ്രസിഡന്‍റുമാണ് രാജേഷ് ഗോപിനാഥന്‍ (45). തിരുച്ചിറപ്പള്ളി റീജനല്‍ എന്‍ജിനീയറിങ് കോളജില്‍(ഇപ്പോള്‍ എന്‍ഐടി)നിന്ന് ഇലക്ട്രിക്കല്‍ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം ഐഐഎം അഹമ്മദാബാദില്‍നിന്നുമാനേജ്മെന്‍റ് പിജി ഡിപ്ളോമ നേടി.
2001ലാണ് രാജേഷ് ടിസിഎസില്‍ ചേര്‍ന്നത്. കന്പനി അമേരിക്കയില്‍ തുടങ്ങിയ ഇ~ബിസിനസ് യൂണിറ്റിലായിരുന്നു നിയമനം.2013 ഫെബ്രുവരി മുതല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറാണ്. ബിസിനസ് തലത്തിലും സാന്പത്തികപരമായ കാര്യനിര്‍വ്വഹണത്തിലും രാജേഷിന്‍റെ സൂക്ഷ്മബുദ്ധിയെ നിലവിലെ സിഇഒ എന്‍ ചന്ദ്രശേഖരന്‍പ്രശംസിച്ചു. രാജേഷ് ടിസിഎസിനെ കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളിയാണെങ്കിലും രാജേഷ് വളര്‍ന്നത് ലക്നൌവിലാണ്. ഇപ്പോള്‍ മുംബൈയിലാണു താമസം.