/kalakaumudi/media/post_banners/ac796995fbdd9eb813a2a50f8d3818e7ba3a69db73b50a8a9215488c21eeefc0.jpg)
തൃശൂര്‍ : അഗ്രി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ കിവി (കിസാന്‍ വികാസ്) വിവിധ നിക്ഷേപകരില്‍ നിന്ന് ആദ്യ ഘട്ടമായി (സീഡ് റൗണ്ട്) 15കോടി രൂപ സമാഹരിച്ചു. ചെന്നൈയിലെ ഐഐടി മദ്രാസ് റിസര്‍ച് പാര്‍ക്കില്‍ ഇന്‍ക്യുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പായ കിവി, 2022 ഏപ്രിലിലാണ് ആരംഭിച്ചത്. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയോടെ കര്‍ഷകര്‍ക്കു ന്യായമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോം കിവി തയാറാക്കിയിരുന്നു.
കാര്‍ഷിക വിളകള്‍ കിവി പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാനും കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ 70 കോടി രൂപയുടെ പദ്ധതികളാണു ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള 3,700 കര്‍ഷകരെ കിവി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടായിരത്തോളം കര്‍ഷകര്‍ക്കു 6.5 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. കിവിയുടെ വായ്പ പങ്കാളികളില്‍ ഫെഡറല്‍ ബാങ്കും ഉള്‍പ്പെടുന്നു. ചെറുകിട കര്‍ഷകര്‍ക്ക് ഘടനാപരമായ വായ്പകള്‍ ലഭ്യമാക്കി അവര്‍ക്കു സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുകയാണു തങ്ങളുടെ ദൗത്യമെന്നു കിവി സ്ഥാപകനും സിഇഒയുമായ സി.ഒ. ജോബി പറഞ്ഞു.