/kalakaumudi/media/post_banners/bab92563cd11d9e2bc02863f929e5be05ffd207f408e6632be4f86e42aeb7713.jpg)
മുംബൈ : ആര്‍ബിഐ പുതിയ വായ്പ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ മാറ്റമില്ല. അത് 6.25 ശതമാനമായി തുടരും. എന്നാല്‍ റിവേഴ്‌സ് റിപ്പോ 0.25 ശതമാനം കൂട്ടി ആറു ശതമാനമാക്കി.
നാണയപ്പെരുപ്പ സാധ്യത കണക്കിലെടുത്താണ് റിപ്പോ കുറയ്ക്കാത്തതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ അറിയിച്ചു. നോട്ട് അസാധുവാക്കലിനു ശേഷം വന്‍തോതിലാണ് വിവിധ ബാങ്കുകളില്‍ പണമെത്തിയിരിക്കുന്നത്.
ഇത് രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്ക് വഴിതിരിച്ചുവിടാന്‍ ആര്‍ബിഐക്ക് കൂടുതല്‍ പണം വേണം. അതിനാലാണ് ബാങ്കുകള്‍ക്ക് കൂടുതല്‍ പലിശ നല്‍കിയും കൂടുതല്‍ തുക വായ്പ്പയെടുക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നത്.
ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി ഉയരുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. 2016ല്‍ ഇത് 6.7 ശതമാനമായിരുന്നു.