നേട്ടത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; എക്സ്യുവി 400 മെഗാ ഹിറ്റ്!

ഫെബ്രുവരി 10 ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായത്തില്‍ 13.5 ശതമാനം വര്‍ധന രേഖപ്പെടുത്തി, 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,528 കോടി രൂപയായി.

author-image
Web Desk
New Update
നേട്ടത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; എക്സ്യുവി 400 മെഗാ ഹിറ്റ്!

ഫെബ്രുവരി 10 ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അറ്റാദായത്തില്‍ 13.5 ശതമാനം വര്‍ധന രേഖപ്പെടുത്തി, 2023 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 1,528 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 1,335 കോടി രൂപയായിരുന്നു.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 15,349 കോടി രൂപയില്‍ നിന്ന് 41 ശതമാനം ഉയര്‍ന്ന് 21,654 കോടി രൂപയായി.

എക്സ്യുവി400ന്റെ സമീപകാല ലോഞ്ച് വിജയകരമായിരുന്നു. ഏറ്റവും വേഗത്തില്‍ ബുക്ക് ചെയ്ത ഇലക്ട്രിക് എസ്യുവായി ഈ വാഹനം മാറുകയും ചെയ്തു. 13 ദിവസത്തിനുള്ളില്‍ 15,000-ത്തിലധികം ബുക്കിംഗുകള്‍ ഉണ്ടായതായി എം ആന്‍ഡ് എം അറിയിച്ചു.

മുംബൈ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തന മാര്‍ജിനുകളും ഈ പാദത്തില്‍ 130 ബേസിസ് പോയിന്റ് ഉയര്‍ന്ന് 13% ആയി.

business india mahindra and mahindra