/kalakaumudi/media/post_banners/9f9a4bebc7199fae4198f38ff0cef382b74d77bfc0fbded94a234dbf7571119f.jpg)
മുംബയ്: ബഹുരാഷ്ട്ര കന്പനികളും കോര്‍പ്പറേറ്റ് കന്പനികളും പുറം ജോലി കരാര്‍ നല്‍കുന്നതിന് കൂടുതല്‍ താത്പര്യം കാട്ടുന്നത് ഇന്ത്യയിലേക്കാണെന്ന് സര്‍വേ ഫലം. ഊര്‍ജസ്വലമായ സാന്പത്തിക വ്യവസ്ഥയും സാന്പത്തിക നിയന്ത്രണങ്ങളിലുളള പരിഷ്കാരങ്ങളുമാണ് ഇന്ത്യയെ കന്പനികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.
എന്നാല്‍ നോട്ട് നിരോധനവും ഉയര്‍ന്ന ചെലവും സാന്പത്തിക അരക്ഷിതാവസ്ഥയും ബഹുരാഷ്ട്ര കന്പനികള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ സി ബി ആര്‍ ഇ ആണ് സര്‍വേ നടത്തിയത്.
പുറം ജോലി കരാര്‍ നല്‍കുന്നതിന് ബഹുരാഷ്ട്ര കന്പനികളില്‍ 75 ശതമാനവും ഇന്ത്യയോടാണ് താത്പര്യം കാട്ടുന്നത്. ബാംഗ്ളൂര്‍, മുംബയ്, ഡല്‍ഹി എന്നീ നഗരങ്ങളോടാണ് ബഹുരാഷ്ട്ര കന്പനികള്‍ കൂടുതല്‍ താത്പര്യം കാട്ടുന്നത്.
കോര്‍പ്പറേറ്റുകള്‍ ഒന്നാം നിര നഗരങ്ങളിലാണ് ബിസിനസ് വിപുലീകരിക്കാന്‍ താത്പര്യം കാട്ടുന്നത്. ബാംഗ്ളൂരിനോടാണ് കൂടുതല്‍ താത്പര്യം കാട്ടുന്നത്.
രണ്ടാം ശ്രേണിയിലുള്ള ചെന്നൈ, ഹൈദ്രാബാദ് നഗരങ്ങളോടും കന്പനികള്‍ താത്പര്യം കാട്ടുന്നുണ്ട്. ഇവിടങ്ങളില്‍ ചെലവ് താരതമ്യേന കുറവും അടിസ്ഥാന സൌകര്യങ്ങള്‍ വേഗം തന്നെ ഉണ്ടായി വരികയുമാണെന്നതാണ് കാരണം.
ഇന്ത്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുള്ളതും കന്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ചെലവ് കുറച്ച് വിദഗ്ദ്ധ തൊഴിലാളികളെയും അടിസ്ഥാന സൌകര്യങ്ങളും ലഭിക്കുന്നതിനാല്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ കോര്‍പ്പറേറ്റ്, ബഹുരാഷ്ട്ര കന്പനികളുടെ മുന്‍ഗണന പട്ടികയില്‍ തുടരും.