/kalakaumudi/media/post_banners/04dd74c3c7658a078c5654c6aa1b84385539949bf03a61e1d9b9f9ab24d5cc54.jpg)
ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളുടെയും കറി പൗഡറിന്റെയും ബ്രാൻഡുകളായ എംടിആർ, ഈസ്റ്റേൺ എന്നിവയുടെ ഉടമസ്ഥതയിലുള്ള എംടിആർ ഫുഡ്‌സ് ഓർക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറുന്നതായി നോർവീജിയൻ വ്യാവസായിക നിക്ഷേപ സ്ഥാപനമായ ഒർക്‌ല എഎസ്‌എ അറിയിച്ചു.
എംടിആറിന്റെ പ്രവർത്തനങ്ങളെ എംടിആർ, ഈസ്റ്റേൺ, ഇന്റർനാഷണൽ ബിസിനസ് (ഐബി) എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായി പുനഃക്രമീകരിക്കുമെന്നും ഓർക്ക്ല പ്രഖ്യാപിച്ചു. ഈ യൂണിറ്റുകൾക്കെല്ലാം അവരുടേതായ സ്വതന്ത്ര സിഇഒമാർ ഉണ്ടായിരിക്കും, എംടിആർ സിഇഒ സഞ്ജയ് ശർമ്മയെ ഇപ്പോൾ ഓർക്ക്ല ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചിരിക്കുന്നു.
ഓർക്ക്‌ലയുടെ മൊത്തത്തിലുള്ള പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിൽ പുതുതായി രൂപീകരിച്ച ബിസിനസ് യൂണിറ്റുകൾ നിർണായക പങ്ക് വഹിക്കുമെന്ന് ഓർക്ക്‌ല ഇന്ത്യ ചെയർമാൻ ആറ്റ്‌ലെ വിദാർ നാഗൽ ജോഹാൻസെൻ പറഞ്ഞു.