/kalakaumudi/media/post_banners/c76a8541d2a5577538a2390e525b7fd1d1179f94550c11d59b02044943a7876b.jpg)
കൊച്ചി: രാഷ്ട്രനിര്‍മ്മാണത്തിന് അമൂല്യ സംഭാവന നല്‍കുന്ന അതുല്യ പ്രതിഭയാണ് സി.എം.ആര്‍.എല്‍ എംഡി ഡോ.എസ്.എന്‍.ശശിധരന്‍ കര്‍ത്തയെന്ന് മഹാരാഷ്ട്രി ജലവിഭവമന്ത്രി വ ിജയ്ശിവ്ദാരെ.
അമേരിക്ക ആസ്ഥാനമായല ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍റെ ഈ വര്‍ഷത്തെ ഇന്ത്യാസ് മോസ്റ്റ് ട്രസ്റ്റഡ് കന്പനി അവാര്‍ഡ് ഡോ.കര്‍ത്തയ്ക്ക് സമ്മാനിച്ച
ുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന ആശയങ്ങള്‍ മൂന്നു ദശകങ്ങള്‍ക്കു മുന്പേ പ്രവൃത്തിപഥത്തിലെത്തിച്ച ഡോ.കര്‍ത്ത ടൈറ്റാനിയം വ്യവസായരംഗത്ത് തനതായ സാങ്കേതിക വിദ്യ തദ്ദേശീയ യന്ത്രസാമഗ്രികളിലൂടെ പ്രാവര്‍ത്തികമാക്കി. സിന്തറ്റിക് റൂട്ടൈല്‍ കയറ്റുമതി ചെയ്യുന്നതിലൂടെ അദ്ദേഹത്തിന്‍റെ ദീര്‍ഘവീഷണവും അസാമാന്യ നേതൃപാടവുമാണെന്നു പ്രകടമാക ുന്നതെന്നു വിജയ് ശിവ്ദാരെ പറഞ്ഞു.
സിഎംആര്‍എല്ലിന്‍റെ ഉല്പന്നം ഉപയോഗിച്ച് ലോകത്താകമാനം 15 ദശലക്ഷം ലിറ്റര്‍ ജലം പ്രതിദിനം ശുദ്ധീകരണം നടത്തുന്നതിനെ മന്ത്രി അഭിനന്ദിച്ചു. വരും നൂറ്റാണ്ടിലേക്ക് അവശ്യമായ ഉല്‍പ്പന്നങ്ങള്‍ മൂന്നു ദശകങ്ങള്‍ക്കു മുന്പേ ഉല്പാദിപ്പിച്ച കര്‍ത്തായുടെ ദീര്‍ഘവീഷണത്തെ മന്ത്രി പ്രശംസിച്ചു.