മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് മെച്ച്യൂറിറ്റി ലെവല്‍ അഞ്ച് റേറ്റിങ് ലഭിച്ചു.

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് സിഎംഎംഐ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് പീപ്പിള്‍ കെയ്പബിലിറ്റി മെച്ച്യൂറിറ്റി (പി-സിഎംഎം) മോഡലിന്റെ മെച്ച്യൂറിറ്റി ലെവല്‍ അഞ്ച് റേറ്റിങ് ലഭിച്ചു. ആഗോള തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാങ്കിങേതര ഫിനാന്‍ഷ്യല്‍ സ്ഥാപനമാണ് മഹീന്ദ്ര. ക്യുഎഐ ഇന്ത്യ ലിമിറ്റഡിന്റെ രാജേഷ് നായിക്കാണ് ഇതിന് നേതൃത്വം വഹിച്ചത്. മെച്ച്യൂറിറ്റി ലെവല്‍ അഞ്ചിലെത്തുകയെന്നാല്‍ സ്ഥാപനത്തിന്റെ വളര്‍ച്ച പ്രതീ

author-image
Raji Mejo
New Update
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്   മെച്ച്യൂറിറ്റി ലെവല്‍ അഞ്ച് റേറ്റിങ് ലഭിച്ചു.

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് സിഎംഎംഐ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് പീപ്പിള്‍ കെയ്പബിലിറ്റി മെച്ച്യൂറിറ്റി (പി-സിഎംഎം) മോഡലിന്റെ മെച്ച്യൂറിറ്റി ലെവല്‍ അഞ്ച് റേറ്റിങ് ലഭിച്ചു. ആഗോള തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാങ്കിങേതര ഫിനാന്‍ഷ്യല്‍ സ്ഥാപനമാണ് മഹീന്ദ്ര. ക്യുഎഐ ഇന്ത്യ ലിമിറ്റഡിന്റെ രാജേഷ് നായിക്കാണ് ഇതിന് നേതൃത്വം വഹിച്ചത്.
മെച്ച്യൂറിറ്റി ലെവല്‍ അഞ്ചിലെത്തുകയെന്നാല്‍ സ്ഥാപനത്തിന്റെ വളര്‍ച്ച പ്രതീക്ഷാ നിര്‍ഭരമാണെന്നാണ് സൂചന. പ്രകടന തലത്തില്‍ ബിസിനസ് മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് നല്‍കുന്നത്.
യുഎസ്എയിലെ സിഎംഎംഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലുള്ള സ്ഥാപനമാണ് പീപ്പിള്‍- കെയ്പബിലിറ്റി മെച്ച്യൂറിറ്റി മോഡല്‍. ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള തല ഇന്‍സ്റ്റിറ്റ്യൂട്ടാണ് സിഎംഎംഐ. മെച്ച്യൂറിറ്റി റേറ്റിങ് മെച്ചപ്പെടുത്തുന്നതിനു വേണ്ട സഹായങ്ങളെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി വരുന്നു.
വളര്‍ച്ച ലക്ഷ്യമിട്ട് ജനകീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന പ്രവര്‍ത്തനങ്ങളിലാണ് മഹീന്ദ്ര എന്നും ശ്രദ്ധിക്കുന്നതെന്നും പീപ്പിള്‍ മെച്ച്യൂറിറ്റി മോഡല്‍ റേറ്റിങ് പ്രവര്‍ത്തന മികവു കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് വൈസ് ചെയര്‍മാനും മാനേജീങ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു.
ജനങ്ങളാണ് മഹീന്ദ്രയുടെ ഏറ്റവും വലിയ ആസ്തിയെന്നും തങ്ങളുടെ എച്ച്ആര്‍ ശീലങ്ങള്‍ക്ക് വ്യാപകമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്ന നിലയില്‍ പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് പീപ്പിള്‍ ഓഫീസര്‍ വിനയ് ദേശ്പാണ്ഡെ പറഞ്ഞു.

Mahindra Finance People at CMM Improvement Ratings Won the best