/kalakaumudi/media/post_banners/fffea43340a3cde258d0f6cbb5eb5be593beaa2cf5e3bbe6c07bb6ab5dceb9b6.png)
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) നാലാം പാദത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ ലാഭം 42.6 ശതമാനം വര്‍ധിച്ച് 2,623.6 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,839 കോടി രൂപയായിരുന്നു ലാഭം.
വരുമാനം 20 ശതമാനം ഉയര്‍ന്ന് 32,048 കോടിയിലെത്തി. കമ്പനിയുടെ ചെലവ് 18 ശതമാനം ഉയര്‍ന്ന് 29,546 കോടിയായി.
മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം 11.68 ശതമാനവും വരുമാനം 9.64 ശതമാനവും ഉയര്‍ന്നു. 2,391.5 കോടി രൂപ ലാഭവും 29,044 കോടിയുടെ വരുമാനവുമായിരുന്നു മൂന്നാം പാദത്തില്‍ നേടിയത്.
നാലാം പാദത്തില്‍ 514927 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റത്. അതില്‍ കയറ്റുമതി 64,719 യൂണിറ്റ് ആണ്. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരി ഒന്നിന് 90 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.