മൂണ്‍ലൈറ്റിംഗ് പ്രതിഭാസം: വിപ്രോ 300 തൊഴിലാളികളെ പിരിച്ചുവിട്ടു

By Shyma Mohan.22 09 2022

imran-azhar

 


ബംഗളുരു: മൂണ്‍ലൈറ്റിംഗ് കാരണം ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ 300 തൊഴിലാളികളെ പിരിച്ചുവിട്ടു. 300 ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റിഷാദ് പ്രേംജിയാണ് ഇക്കാര്യം അറിയിച്ചത്.

 

ഒരു സ്ഥാപനത്തില്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്നതിനിടെ അധിക വരുമാനത്തിനായി മറ്റേതെങ്കിലും സ്ഥാപനത്തില്‍ സൈഡ് ജോലികള്‍ ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് അല്ലെങ്കില്‍ ടു ടൈമിംഗ് എന്നുപറയുന്നത്. ചന്ദ്രന്റെ വെളിച്ചത്തില്‍ ചെയ്യുന്ന ജോലി എന്ന അര്‍ത്ഥത്തിലാണ് മൂണ്‍ലൈറ്റിംഗ് എന്നുപേരിട്ടിരിക്കുന്നത്.

 

വിപ്രോയുടെ എതിരാളികളായ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച തൊഴിലാളികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. വിപ്രോയില്‍ ജോലി ചെയ്തുകൊണ്ട് ഞങ്ങളുടെ എതിരാളികളില്‍ ഒരാള്‍ക്ക് വേണ്ടി നേരിട്ട് ജോലി ചെയ്യുന്നവരുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അങ്ങനെ ചെയ്യുന്ന 300 പേരെ ഞങ്ങള്‍ കണ്ടെത്തിയതായി ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ പ്രേംജി പറഞ്ഞു.

 

OTHER SECTIONS