/kalakaumudi/media/post_banners/8ae068de05ded4c9ee0fd3a3ee41e49adfca5bb8c564691ab86811601885ccf4.jpg)
മുംബൈ: ഇളയ മകള്‍ ഇഷയെ റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസിന്റെ ലീഡറായി അവതരിപ്പിച്ച് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഇഷയെ റിലയന്‍സ് ഗ്രൂപ്പ് റീട്ടെയില്‍ ബിസിനസ് ലീഡറായി അവതരിപ്പിച്ചത്.
തുടര്‍ന്ന് വാട്‌സ്ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ നല്‍കുന്നതിനെക്കുറിച്ചും പണമടയ്ക്കുന്നതിനെക്കുറിച്ചും ഇഷ അംബാനി ഒരു അവതരണം നടത്തി. റിലയന്‍സ് റീട്ടെയില്‍ ഒരു ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ബിസിനസ് അവതരിപ്പിക്കുമെന്നും അറിയിച്ചു.
ഈ ബിസിനസിന്റെ ലക്ഷ്യം മിതമായ നിരക്കില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും അതുവഴി ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കുകയും ചെയ്യുമെന്നും ഇഷ കൂട്ടിച്ചേര്‍ത്തു.
ന്യൂ എനര്‍ജി ബിസിനസിന്റെ ലീഡറായി ഇളയ മകന്‍ അനന്തിനെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ജൂണില്‍ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
