മുകേഷ് അംബാനി ആഴ്‌സണല്‍ സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

നോര്‍ത്ത് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രീമിയര്‍ ലീഗ് ജയന്റ്‌സ് ആഴ്‌സണല്‍ സ്വന്തമാക്കാനൊരുങ്ങുന്നതാണ് റിപ്പോര്‍ട്ടുകള്‍.

author-image
Shyma Mohan
New Update
മുകേഷ് അംബാനി ആഴ്‌സണല്‍ സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ തുടങ്ങിയ വമ്പന്‍മാര്‍ ഉള്‍പ്പെടെ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകള്‍ അടുത്തിടെ വില്‍പനയ്ക്ക് വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. ഇരു ക്ലബ്ബുകളുടെയും നിലവിലെ ഉടമകള്‍ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ നോക്കുകയാണ്.

നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ 17 വര്‍ഷത്തെ ഉടമസ്ഥാവകാശം അവസാനിപ്പിക്കാന്‍ ഗ്ലേസര്‍ കുടുംബം തീരുമാനിച്ചപ്പോഴും ഇന്ത്യന്‍ വ്യവസായിയുടെ പേര്‍ ഉയര്‍ന്നുകേട്ടിരുന്നു. ലിവര്‍പൂളിന്റെ കാര്യത്തിലും മുകേഷ് അംബാനിയുടെ പേര്‍ ഉയര്‍ന്നുവന്നിരുന്നു. ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് മെഴ്‌സിഡസ് ക്ലബ്ബ് വില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ലിവര്‍പൂളിന്റെ ഏറ്റെടുക്കലിലും അംബാനി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരു ക്ലബ്ബുകളിലുമല്ല മുകേഷ് അംബാനി കണ്ണുവെയ്ക്കുന്നതെന്നാണ് വിവരം. നോര്‍ത്ത് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രീമിയര്‍ ലീഗ് ജയന്റ്‌സ് ആഴ്‌സണല്‍ സ്വന്തമാക്കാനൊരുങ്ങുന്നതാണ് റിപ്പോര്‍ട്ടുകള്‍.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് ആഴ്‌സണലിന്റെ വലിയ ആരാധകനാണെന്നും അബാനി കുടുംബം ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിച്ചാല്‍ ലണ്ടന്‍ ക്ലബ്ബിലേക്കാണ് പോകുന്നതെന്നും ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

mukesh ambani Premier League Giants Arsenal