/kalakaumudi/media/post_banners/7d2c4f079b43b2da165fbd9c82c9a05255a0d62ae2dfe2edf0a24315f81c722f.jpg)
ന്യൂഡല്‍ഹി: അമ്രപാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ ശര്‍മ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
2014 ഓഗസ്റ്റില്‍ ലഖിസരായിലെ ബാലികാ വിദ്യാപീഠത്തിന്റെ സെക്രട്ടറിയായിരുന്ന ഡോ.ശരദ് ചന്ദ്രയെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.
അമ്രപാലി ഗ്രൂപ്പ് എംഡി അനില്‍ ശര്‍മ്മ ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൂമിയും സ്വത്തുക്കളും കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കണ്ടെത്തിയിരുന്നു. പട്‌ന ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തത്.