/kalakaumudi/media/post_banners/784876d057758d3b9bd3f52e90e75b04bd647ee4543240a2045bda85abfb8aa7.jpg)
ന്യൂഡല്‍്ഹി: മേയ് ഒന്നിന് പുതിയ ദേശീയ ടെലികോം നയത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടും. പുറത്തുവിടുന്ന കരട് വിജ്ഞാപനത്തില്‍ അപാകതകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ പൊതുജനത്തിന് അവസരമുണ്ടെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചു.മാത്രമല്ല,പുതിയ നയം നിക്ഷേപകസൗഹൃദവും ചെലവ് കുറയ്ക്കുന്നതുമായിരിക്കുമെന്ന് അമേരിക്കന്‍് വ്യവസായ സംഘടനയായ അംചമിന്റെ വാര്‍്ഷിക പൊതുയോഗത്തില്‍ അവര്‍പറഞ്ഞു.കൂടാതെ,പൊതുജനാഭിപ്രായം ആരായുന്നതിനായി 15-20 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം ടെലികോം വകുപ്പ് മന്ത്രിതല നിര്‍്‌ദേശങ്ങള്‍ ആരാഞ്ഞ് അന്തിമ അനുമതിക്കായി കാബിനറ്റിന് അയയ്ക്കും.