അദാനി ഗ്രൂപ്പിന്റെ പുതിയ വിമാനത്താവളമൊരുങ്ങുന്നു

മുംബൈയില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പുതിയ വിമാനത്താവളമൊരുങ്ങുന്നു. നവി മുംബൈയില്‍ 17,000 കോടി രൂപ ആദ്യഘട്ട നിക്ഷേപത്തോടെ നിര്‍മിക്കുന്ന എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം 2024 ഡിസംബറോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Web Desk
New Update
അദാനി ഗ്രൂപ്പിന്റെ പുതിയ വിമാനത്താവളമൊരുങ്ങുന്നു

മുംബൈ: മുംബൈയില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പുതിയ വിമാനത്താവളമൊരുങ്ങുന്നു. നവി മുംബൈയില്‍ 17,000 കോടി രൂപ ആദ്യഘട്ട നിക്ഷേപത്തോടെ നിര്‍മിക്കുന്ന എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം 2024 ഡിസംബറോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ഫീല്‍ഡിന്റെ നിര്‍മ്മാണം 60 ശതമാനം പൂര്‍ത്തിയായെന്ന് അധികൃതര്‍ വ്യക്തമാക്കി. റണ്‍വേ, ടാക്സിവേ, ഏപ്രണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് എയര്‍ഫീല്‍ഡ്. റണ്‍വേ നിര്‍മ്മാണത്തിന്റെ 70 ശതമാനം പിന്നിട്ടുകഴിഞ്ഞു.

അദാനിയും മുംബൈയും അദാനി ഗ്രൂപ്പിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് നിലവില്‍ മുംബൈ വിമാനത്താവളം.

നവി മുംബൈ വിമാനത്താവളത്തില്‍ മിയാലിന് 74 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.ബാക്കി സിഡ്കോയ്ക്കാണ്. രണ്ടുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും വിധമാണ് നവി മുംബൈ വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഒരുങ്ങുന്നത്. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനായാണ് നവി മുംബൈ വിമാനത്താവളം നിര്‍മ്മിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം വൈകാതെ 6 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍.

airport adani Latest News newsupdate navi mumbai