യുപിഐ: വ്യക്തിഗത ഇടപാടിലെ തുക ഒരു ലക്ഷമായി തുടരും

വ്യക്തികള്‍ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകള്‍ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബര്‍ 10 മുതല്‍ മാറ്റം നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉത്തരവിറക്കി.

author-image
Web Desk
New Update
യുപിഐ: വ്യക്തിഗത ഇടപാടിലെ തുക ഒരു ലക്ഷമായി തുടരും

ന്യൂഡല്‍ഹി: വ്യക്തികള്‍ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകള്‍ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബര്‍ 10 മുതല്‍ മാറ്റം നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉത്തരവിറക്കി.

വ്യക്തിഗത ഇടപാടുകള്‍ക്ക്, പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാല്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ്, ചില ബില്‍ പേയ്‌മെന്റുകള്‍ അടക്കമുള്ളവയില്‍ പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ ഇടപാടിനുള്ള യു പിഐ (അസ്ബ) പരിധി 5 ലക്ഷം രൂപയാണ്. അതായത് ഐപിഒയില്‍ പങ്കെടുക്കുന്നതിനായി യുപിഐ വഴി 5 ലക്ഷം രൂപ വരെ ഒറ്റയടിക്ക് നിക്ഷേപിക്കാം.

പ്രതിദിന പരിധിയില്‍ അതത് ബാ ങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും ആവശ്യമായ മാറ്റം വരുത്താന്‍ അവകാശമുണ്ട്.

പണം അയയ്ക്കാനും സ്വീകരിക്കാനും പല യു പിഐ ആപ്പുകള്‍ ഉപയോഗിച്ചാലും ഒരു അക്കൗണ്ടുമായി ബന്ധിപ്പിച്ച

ഇടപാടുകളെല്ലാം ഒന്നിച്ചാണ് പരിഗ ണിക്കുന്നത്.

വ്യാപാരികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നമ്മള്‍ പണമട യ്ക്കുന്ന പഴ്‌സന്‍ ടു മര്‍ച്ചന്റ് (പിടുഎം) ഇടപാടുകളുടെ പ്രതിദിന പരിധി 10 ആണ്. ഇതുവഴി 2 ലക്ഷം രൂപവരെഅയയ്ക്കാം.

upi Business News newsupdate latset news payments