/kalakaumudi/media/post_banners/f74c6cf5f56b13dc6e41ec8a741e4fedf75eab2c8e73dc4134e0fc3de63023db.jpg)
തിരുവനന്തപുരം: കശുവണ്ടി കഴിച്ചതു കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പക്ഷേ, ജയ്റ്റ്ലിജിയുടെ ബജറ്റ് പ്രകാരം ഇറക്കുമതി ചെയ്ത സംസ്കരിച്ച കശുവണ്ടിക്ക് വില
അല്പം ജാസ്തിയാകും.സംസ്കരിച്ച കശുവണ്ടിക്ക് മാത്രമല്ല സിഗാര്‍, സിഗരറ്റ്, എല്‍ഇഡി ബള്‍ബ്, മൊബൈല്‍ ഫോണ്‍, ഇറക്കുമതി ചെയ്ത സംസ്കരിച്ച കശുവണ്ടി, അലൂമിനിയം
ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല, ഒപ്റ്റിക്കല്‍ ഫൈബര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പോളിമര്‍ കോട്ടഡ് എംഎസ് ടേപ്പുകള്‍, വെള്ളി നാണയങ്ങള്‍ എന്നിവയ്ക്കും വില കൂടും.
എന്നാല്‍ സോളര്‍ സെല്ളുകള്‍, പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങള്‍, വാട്ടര്‍ ഫില്‍റ്റര്‍, ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്, കാറ്റുപയോഗിച്ചുള്ള ജനറേറ്റര്‍, പിഒഎസ് മെഷീന്‍, ഫിംഗര്‍ പ്രിന്‍റ് റീഡേഴ്സ്, എന്നിവയ്ക്ക് വിലകുറയും. പ്രതിരോധ സേനാംഗങ്ങളുടെ ലൈഫ് ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്‍റെ സേവനനികുതി നിരക്കും കുറയും.