/kalakaumudi/media/post_banners/2e2c3a1ea5c7c260bec109b7750cf61cd74a5e34e4224f20625a9e81f7e39bd9.jpg)
കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും മികച്ച റസ്‌റ്റോറന്റ് എന്ന് റേറ്റ് ചെയ്ത നോമ അടയ്ക്കുന്നു. അടുത്ത വര്‍ഷമാണ് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ റസ്‌റ്റോറന്റ് അടച്ചു പൂട്ടുന്നത്.
എന്നാല്‍ സ്ഥിരമായി റസ്‌റ്റോറന്റ് അടയ്ക്കാനല്ല നീക്കമെന്ന് ഷെഫും സഹ ഉടമയുമായ റെനെ റെഡ്‌സെപി പറഞ്ഞു. വീണ്ടും ഒരു പരീക്ഷണ അടുക്കളയായി തുറക്കുമെന്നും നോമ ആയി തന്നെ തുടരുമെന്നുമാണ് റെനെ ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചത്. 2003 മുതല്‍ നോര്‍ഡിക് പാചകരീതി പാചകം ചെയ്യുന്ന റസ്റ്റോറന്റ് 2024 ശൈത്യകാലത്ത് അതിന്റെ അവസാന റിസര്‍വേഷന്‍ കാണുമെന്നും 2025ല്‍ നോമ പുത്തന്‍ പരിഷ്‌കാരങ്ങളോടെ അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം ഇതാദ്യമായല്ല നോമ അടച്ചുപൂട്ടുന്നത്. 2016ല്‍ അടച്ചുപൂട്ടിയ നോമ 2018ലായിരുന്നു തുറന്നത്. നോമയ്ക്ക് മൂന്ന് മിഷേലിന്‍ സ്റ്റാറുകളും ഒരു മിഷേലിന്‍ ഗ്രീന്‍ സ്റ്റാറുമാണുള്ളത്.