/kalakaumudi/media/post_banners/7f9e6a05792cfb30690c9e8b659f5e4f6faa5293803b3cfe334ac798c1e7d011.jpg)
ന്യൂഡല്‍ഹി: നൈകയുടെ സിഎഫ്ഒ അരവിന്ദ് അഗര്‍വാള്‍ രാജിവച്ചു. ഡിജിറ്റല്‍, സ്റ്റാര്‍ട്ട് അപ്പ് മേഖലകളിലെ മറ്റ് അവസരങ്ങള്‍ തേടുന്നതിനായാണ് അരവിന്ദ് അഗര്‍വാള്‍ കമ്പനി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൈകയ്ക്ക് ഒപ്പമുള്ള അവിശ്വസനീയമായ യാത്രയിലായിരുന്നു. ഇതുവരെയുള്ള അനുഭവ സമ്പത്തും പരിചയവും ഡിജിറ്റല്‍ എക്കണോമി, സ്റ്റാര്‍ട്ട് ആപ്പ് രംഗത്തില്‍ ഉപയോഗിക്കാനാണ് തീരുമാനം. നൈകയ്ക്ക് വളര്‍ച്ചയുടെ പാതയില്‍ എല്ലാവിധ ആശംസകളും നേരുന്നു. എന്നും നൈക കുടുംബത്തില്‍ അഗമായിരിക്കുമെന്ന് അരവിന്ദ് അഗര്‍വാള്‍ അറിയിച്ചു. 2020 ജൂലൈയിലാണ് ആമസോണില്‍ നിന്ന് അരവിന്ദ് നൈകയില്‍ ചേര്‍ന്നത്.
ലാഭകരമായ ഒരു സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ നൈകയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച നിര്‍ണായക പങ്കിന് അരവിന്ദ് അഭിനന്ദനം അര്‍ഹിക്കുന്നു. അദേഹത്തെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ ഖേദിക്കുന്നു, എങ്കിലും വ്യക്തിപരമായ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ്, അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് നൈകയുടെ സ്ഥാപകയും ചെയര്‍പേഴ്സണുമായ ഫല്‍ഗുനി നയാര്‍ പറഞ്ഞു.