ഓഹരിയില്‍ ബോണസ് നല്‍കുന്നതിനുള്ള ദിവസം തിരുത്തി നൈക്കാ

പ്രമുഖ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ നൈക്ക തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് അഞ്ചില്‍ ഒന്ന് ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. നവംബര്‍ മൂന്ന് മുതല്‍ 11 വരെയായിരിക്കും ഇത്. കഴഞ്ഞ മൂന്ന് മാസങ്ങളായി കമ്പനിയുടെ വിലനിലവാരം വല്ലാതെ താണിട്ടുണ്ട്. 14 ശതമാനമാണ് കുറവുണ്ടായത്. ഇത് നിക്ഷേപകരെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു.

author-image
Web Desk
New Update
ഓഹരിയില്‍ ബോണസ് നല്‍കുന്നതിനുള്ള ദിവസം തിരുത്തി നൈക്കാ

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് ഗ്രൂപ്പായ നൈക്ക തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് അഞ്ചില്‍ ഒന്ന് ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. നവംബര്‍ മൂന്ന് മുതല്‍ 11 വരെയായിരിക്കും ഇത്. കഴഞ്ഞ മൂന്ന് മാസങ്ങളായി കമ്പനിയുടെ വിലനിലവാരം വല്ലാതെ താണിട്ടുണ്ട്. 14 ശതമാനമാണ് കുറവുണ്ടായത്. ഇത് നിക്ഷേപകരെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് നൈക്ക ഓഹരിവപണിയിലേക്ക് രംഗപ്രവേശം ചെയ്തത്. 77.81 ശതമാനം പ്രീമിയത്തോടെ 2001 രൂപയ്ക്കാണ് കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടത്. 1125 രൂപയായിരുന്നു തുടക്കത്തിലെ ഓഹരി വില. 81.78 തവണയാണ് നൈക്കയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

തുടക്കത്തില്‍ ഉയര്‍ച്ച നേടുന്ന പ്രവണത കാട്ടിയിരുന്നെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു ഘട്ടത്തില്‍ 2574 രൂപ എന്ന ഓഹരി മൂല്യത്തില്‍ നിലകൊണ്ട നൈക്കി വെള്ളിയാഴ്ചത്തെ വിപണിയില്‍ 975.50 രൂപയില്‍ വരെ എത്തി. ഇതേ തുടര്‍ന്നാണ് കമ്പനനി ബോര്‍ഡ് ചേര്‍ന്ന് ബോണസ് തീരുമാനം കൈക്കൊണ്ടത്.

business bonus share Nykaa