/kalakaumudi/media/post_banners/e7ffe904ab96a2ceb5fd834c2328a82526594394a415b5c4b5b714f2d486590e.jpg)
ഹൈഫ, ഇസ്രായേല്‍: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും ഇസ്രായേലിന്റെ ഭൂപടത്തില്‍ സ്ഥാനം പിടിച്ച് അദാനി ഗ്രൂപ്പ്.
അദാനിയും ഇസ്രായേലിലെ ഗാഡോട്ട് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഹൈഫ പോര്‍ട്ട് പണി പൂര്‍ത്തിയായി. ചൊവ്വാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉദ്ഘാടനം ചെയ്യും. ഇസ്രായേലിലെ എക്കാലത്തെയും വലിയ വിദേശ നിക്ഷേപമായ 1.8 ബില്യണ്‍ ഡോളറിന്റെ ഹൈഫ പോര്‍ട്ട് അക്വിസിഷനാണ് നാളെ അദാനി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഇന്ത്യന്‍ പങ്കാളിയായ അദാനിക്ക് 70 ശതമാനം ഓഹരിയാണ് കണ്‍സോര്‍ഷ്യത്തിലുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണും ഇസ്രായേലിന്റെ ഗാഡോട്ട് ഗ്രൂപ്പും ഹൈഫ പോര്‍ട്ട് സ്വകാര്യവത്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയത്. ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ പോര്‍ട്ടാണ് ഹൈഫ.