
തിരുവനന്തപുരം : ഡീസലിന് വിലയിൽ രണ്ട് ദിവസത്തിനുശേഷം വര്‍ധനവ് . 11 പൈസയാണ് ഇന്ന് ഡീസൽ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത് . അതേസമയം പെട്രോള്‍ വിലയിൽ മാറ്റം ഒന്നും രേഖപ്പെടുത്തിയിട്ടില്ല . ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ വില 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കൊച്ചിയില്‍ പെട്രോളിന് 73.22 രൂപയും ഡീസലിന് 69.60 രൂപയുമാണ് ഇന്നത്തെ വില .