/kalakaumudi/media/post_banners/9b64b8163b49bb7072032177796bd1a08532203afbc85e71ab30a33a08b799f9.jpg)
ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ പ്രഗത്ഭനായ പൃഥ്വി രാജ് സിംഗ് ഒബ്റോയ് (94) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒബ്റോയ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പിആര്‍എസ് ഒബ്റോയിയുടെ വേര്‍പാട് തീരാനഷ്ടമാണെന്ന് കുടുംബം പ്രസ്താവനയില്‍ പറയുന്നു.
ഹോട്ടല്‍ വ്യവസായരംഗത്തും വിനോദസഞ്ചാര സഞ്ചാര മേഖലയിലും ഒബ്റോയി നല്‍കിയ സംഭാവന വളരെ വലുതാണ്. ഒബ്റോയ് ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ശൃംഖലകളിലൊന്നാണ്.
ഏകദേശം 3,829 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട്. പിതാവിന്റെ മരണത്തിന് ശേഷം അദ്ദേഹം ഒബ്റോയ് ഗ്രൂപ്പിന്റെ ചെയര്‍മാനായി.
1967 ലാണ് അദ്ദേഹം ഡല്‍ഹിയില്‍ ഒബ്റോയ് സെന്റര്‍ ഓഫ് ലേണിംഗ് ആന്റ് ഡെവലപ്മെന്റ് സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും മികച്ച പഠന വികസന കേന്ദ്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
പിആര്‍എസ് ഒബ്റോയ് 2013 വരെ സിഇഒ ആയി തുടര്‍ന്നു. ശേഷം മകന്‍ വിക്രം ഒബ്റോയ് അധികാരമേറ്റു.അതേസമയം, ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
അസാധാരണമായ നേതൃത്വ പാടവത്തെ അഭിനന്ദിച്ച് ഇന്റര്‍നാഷണല്‍ ലക്ഷ്വറി ട്രാവല്‍ മാര്‍ക്കറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി.