/kalakaumudi/media/post_banners/b89004e3bd1154d9e8200836f2db03ccadd1be788d4ff3d2a0b97290cb3a2003.jpg)
മുംബൈ: പതഞ്ജലി ഫുഡ്‌സിന്റെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ ലാഭം 225 കോടി രൂപ. ലാഭത്തില്‍ വലിയ വര്‍ധനവ് ഉണ്ടായപ്പോള്‍, പ്രവൃത്തികളില്‍ നിന്നുള്ള വരുമാനം 8 ശതമാനം കുറഞ്ഞ് 7,822 കോടിയായി. പ്രവര്‍ത്തന മികവും കഴിഞ്ഞ വര്‍ഷം 10.5 കോടിയായിരുന്ന മറ്റു വരുമാനം 24 കോടിയായി ഉയര്‍ന്നതുമാണ് ലാഭം വര്‍ധിക്കാന്‍ കാരണം.
ഈ പാദത്തിലെ മൊത്തം ചെലവ് 7,511 കോടിയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 8,371 കോടിയായിരുന്നു. അസംസ്‌കൃത വസ്തു ചെലവില്‍ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 6,712 കോടിയായിരുന്നത്, ഈ പാദത്തില്‍ 5,145 കോടിയായി കുറഞ്ഞു.
ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള വരുമാനത്തിലും കുറവുണ്ടായി. ഈ ഇനത്തില്‍ നിന്നുള്ള വരുമാനം 13.4 ശതമാനം കുറഞ്ഞ് 5,421 കോടിയായി.
ഫുഡ് ആന്‍ഡ് എഫ്എംസിജി ബിസിനസില്‍ 5.5 ശതമാനം ഉയര്‍ച്ചയുണ്ടായി, 2,587 കോടി നേടി. കയറ്റുമതിയില്‍ നിന്ന് 41.65 കോടി രൂപയാണ് ലഭിച്ചത്. 23 രാജ്യങ്ങളിലേക്ക് പതഞ്ജലി ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.