പിഎം സ്വനിധി പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി

കോഴിക്കോട് : തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനും അവരുടെ പ്രവര്ത്തന മൂലധന ആവശ്യതകള് നിറവേറ്റുന്നതിനുമായി ഭാരത സര്ക്കാർ സമാരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയായ പിഎം സ്വനിധി (പിഎം സ്ട്രീറ്റ് വെന്ഡേര്സ് ആത്മനിര്ഭർ നിധി) പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി . പഞ്ചാബ് നാഷണൽ ബാങ്കിന്റെ സർക്കിൾ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ സർക്കിൾ ഹെഡ് സി വി റാവു തെരുവ് കച്ചവടം നടത്തുന്ന ഉപഭോക്താക്കൾക്ക് വായ്പകൾ വിതരണം ചെയ്തു .ഡെപ്യൂട്ടി സർക്കിൾ ഹെഡ് ദുര്ഗ മാധവൻ പദ്ധ തി വിശദീകരിച്ചു.

author-image
Web Desk
New Update
പിഎം സ്വനിധി പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി

കോഴിക്കോട് : തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനും അവരുടെ പ്രവര്ത്തന മൂലധന ആവശ്യതകള് നിറവേറ്റുന്നതിനുമായി ഭാരത സര്ക്കാർ സമാരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയായ പിഎം സ്വനിധി (പിഎം സ്ട്രീറ്റ് വെന്ഡേര്സ് ആത്മനിര്ഭർ നിധി) പദ്ധതിയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ തുടക്കമായി . പഞ്ചാബ് നാഷണൽ ബാങ്കിന്റെ സർക്കിൾ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ സർക്കിൾ ഹെഡ് സി വി റാവു തെരുവ് കച്ചവടം നടത്തുന്ന ഉപഭോക്താക്കൾക്ക് വായ്പകൾ വിതരണം ചെയ്തു .ഡെപ്യൂട്ടി സർക്കിൾ ഹെഡ് ദുര്ഗ മാധവൻ പദ്ധ തി വിശദീകരിച്ചു. നഗര, ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ളവർ ഉള്പ്പടെ 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാര്ക്ക് ഒരു വര്ഷത്തെ കാലാവധിയോടെ 10,000 രൂപവരെ ഈടില്ലാത്ത പ്രവര്ത്തന മൂലധന വായ്പകള് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആണ് പിഎം സ്വാനിധി പദ്ധതി ആരംഭിച്ചത്.

punjab national bank