റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ 8,278 കോടി രൂപയുടെ നിക്ഷേപവുമായി ഖത്തര്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) 8,278 കോടി രൂപ നിക്ഷേപിക്കും.

author-image
Web Desk
New Update
റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സില്‍ 8,278 കോടി രൂപയുടെ നിക്ഷേപവുമായി ഖത്തര്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) 8,278 കോടി രൂപ നിക്ഷേപിക്കും. നിക്ഷേപത്തിലൂടെ ആര്‍ആര്‍വിഎല്ലിന്റെ 0.99% ഓഹരികള്‍ ക്യുഐഎയുടെ സ്വന്തമാകും.

ഇതോടെ റിലയന്‍സ് റീട്ടെയിലിന്റെ പ്രീ-മണി ഓഹരി മൂല്യം 8.278 ലക്ഷം കോടിയാക്കി. ആഗോള നിക്ഷേപകരില്‍ നിന്ന് 2020-ല്‍ ആര്‍ആര്‍വിഎല്‍ സമാഹരിച്ചത് 47,265 കോടി രൂപയായിരുന്നു.

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ക്യുഐഎയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു.

Qatar Investment Authority Reliance Retail Ventures business