/kalakaumudi/media/post_banners/3c3479d833e6ea0cb3982ad9a7c560fb5dc1333927d360dbbe9fc84ee659e570.jpg)
മുംബൈ: രാജ്യത്തെ ബാങ്കുകളോട് അദാനി ഗ്രൂപ്പുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആര്‍ബിഐ. ആര്‍ബിഐയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റോയിട്ടേഴ്‌സിനോട് സംസാരിക്കവേ വ്യക്തമാക്കിയത്.
ആര്‍ബിഐ അന്വേഷിക്കുന്ന വിവരങ്ങളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്ന ഈട് സംബന്ധിച്ച വിശദാംശങ്ങളും ബാങ്കുകള്‍ നടത്തിയേക്കാവുന്ന പരോക്ഷ വെളിപ്പെടുത്തലും ഉള്‍പ്പെടുന്നു. അതേസമയം റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരി വില്‍പന ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു. നിക്ഷേപകരെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ഓഹരിവില്‍പന ഉപേക്ഷിച്ചത്.