/kalakaumudi/media/post_banners/9026b328ee7cfee9c447b3204994c4d0ff8d0b63ab7e8d564f6f361534eae8da.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രൂപ നവംബര്‍ 1 മുതല്‍ വിപണികളിലെത്തുമെന്നും ആര്‍ബിഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്.
ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതിയിലാണെന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു. നിലവിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസം വരാത്ത നിലയിലായിരിക്കും ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍. ഡിജിറ്റല്‍ കറന്‍സി വിപണിയിലെത്തിച്ച ശേഷം പഠനവിധേയമാക്കും. ഈ കാലയളവില്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചായിരിക്കും ഡിജിറ്റല്‍ രൂപ പുറത്തിറങ്ങുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളെനിലവില്‍ ഡിജിറ്റല്‍ രൂപ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.