സാമ്പത്തിക മേഖലയില്‍ ആശങ്ക ഒഴിയുന്നു

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റിയുളള ആശങ്കകള്‍ ഒഴിയുതിന്റെ സൂചനയാണ് റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കുവാനുളള റിസര്‍വ് ബാങ്ക് തീരുമാനം.

author-image
online desk
New Update
സാമ്പത്തിക മേഖലയില്‍ ആശങ്ക ഒഴിയുന്നു

കൊച്ചി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റിയുളള ആശങ്കകള്‍ ഒഴിയുതിന്റെ സൂചനയാണ് റിപ്പോ നിരക്ക് കാല്‍ശതമാനം കുറയ്ക്കുവാനുളള റിസര്‍വ് ബാങ്ക് തീരുമാനം. നാണയപ്പെരുപ്പം അടക്കമുള്ള ഒട്ടേറെ ഘടകങ്ങള്‍ നിലനിന്നത് കാരണം 2017 ആഗസ്റ്റിന് ശേഷം നിരക്കുകളില്‍ കുറവ് വരുത്താന്‍ ആര്‍ ബി ഐ മുതിർന്നിരുന്നില്ല .

നാണയപ്പെരുപ്പ നിരക്ക് നാലുശതമാനത്തിന് താഴെ സ്ഥിരത പുലര്‍ത്താത്ത സാഹചര്യത്തില്‍ പലിശ കുറയ്ക്കുന്ന ത് വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഒട്ടേറെ തിരിച്ചടികള്‍ക്ക് കാരണമാകുമെന്നായിരുന്നു ആര്‍ബിഐയുടെ വിലയിരുത്തല്‍. നാണയപ്പെരുപ്പം ഡിസംബറില്‍ 2.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഒര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാണയപ്പെരുപ്പം കുറഞ്ഞതിന് പുറമെ ജി ഡി പി വളര്‍ച്ച പ്രതീക്ഷയ്‌ക്കൊത്ത് പോകുമെന്നുളള വിവിധ ഏജന്‍സികളുടെ വിലയിരുത്തലും പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചു. 2019 വര്‍ഷത്തില്‍ ജി ഡി പി വളര്‍ച്ച 7.2ശതമാനമായിരിക്കുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു .

2020 21ല്‍ വളര്‍ച്ച 7.4 ശതമാനമാകുമെന്നും പ്രവചിച്ചിരുന്നു . രൂപയുടെ നില മെച്ചപ്പെട്ടതും ക്രൂഡോയില്‍ വില കുറഞ്ഞതുമെല്ലാം രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തില്‍ വ്യവസായിക,കാര്‍ഷിക മേഖലകള്‍ക്കുളള വായ്പകള്‍ സജീവമാക്കാന്‍ പണലഭ്യത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന വിലയിരുത്തലും ആര്‍ ബി ഐയ്ക്കുണ്ട്.

റിപ്പോ നിരക്ക് കുറയ്ക്കാന്‍ ഇതും കാരണമായി. പലിശ കാല്‍ ശതമാനം കുറയുന്നത് വാഹന വ്യവസായത്തിനും റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കും ഉണര്‍വ് പകരും. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു . വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്താനാകുന്നിലെന്ന് പറഞ്ഞ് ആര്‍ ബി ഐ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നില്‍ക്കുകയായിരുന്നു .

RIPO NIRAKK