/kalakaumudi/media/post_banners/f87c36aa3be09907d5dc56840e35ba6842274c383f0803fca0be6b2969f63ea8.jpg)
അഹമ്മദാബാദ്: അമൂല്‍ എംഡി സ്ഥാനത്തു നിന്ന് ആര്‍എസ് സോധിയെ തല്‍സ്ഥാനത്തു നിന്ന് നീക്കി. ഗാന്ധിനഗറില്‍ ചേര്‍ന്ന ഫെഡറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
സോധിയുടെ ഓഫീസ് സീല്‍ ചെയ്തു. അമൂലിന്റെ സിഇഒ ജയന്‍ മേത്തയ്ക്കാണ് ഇപ്പോള്‍ എംഡിയുടെ ചുമതല നല്‍കിയിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സോധി സെയില്‍സ് ഓഫീസറായി ചേര്‍ന്നത്. ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ സോധി 2010 ജൂണ്‍ മുതല്‍ അമൂല്‍ എംഡിയായിരുന്നു.