രഞ്ചന്‍ മൊഹാപത്ര ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍

കൊച്ചി : രഞ്ചന്‍ കുമാര്‍ മൊഹാപത്ര ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഹുമന്‍ റിസോഴ്‌സസ് ഡയറക്ടറുമായി ചുമതലയേറ്റു. നേരത്തെ പശ്ചിമ ബംഗാള്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

author-image
Raji Mejo
New Update
 രഞ്ചന്‍ മൊഹാപത്ര ഇന്ത്യന്‍ ഓയില്‍ ഡയറക്ടര്‍

കൊച്ചി : രഞ്ചന്‍ കുമാര്‍ മൊഹാപത്ര ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഹുമന്‍ റിസോഴ്‌സസ് ഡയറക്ടറുമായി ചുമതലയേറ്റു. നേരത്തെ പശ്ചിമ ബംഗാള്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.പിലാനി ബിറ്റ്‌സില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ രഞ്ചന്‍ കുമാര്‍, ഭുവനേശ്വര്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1987-ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്നു.ടെര്‍മിനല്‍ ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഇന്ത്യന്‍ ഓയിലിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ബിഎസ് കചഢ ബിഎസ് കഢ ഗുണമേന്മയുള്ള ഓട്ടോ ബന്ധനത്തിന്റെ മുഖ്യ ശില്‍പികളിലൊരാളാണ് മൊഹാപത്ര. മഹാരാഷ്ട്രയില്‍ ഓഫീസില്‍ ഓപ്പറേഷന്‍സിന്റെ തലവനായിരുന്ന 2010-2012 കാലയളവിലാണ് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ബള്‍ക്ക് സ്റ്റോറേജ് ടെര്‍മിനലുകളും ഡിപ്പോകളും
സ്ഥാപിതമായത്.കമ്പനിയുടെ വിദേശ സബ്‌സിഡിയറിയായ ഇന്ത്യന്‍ ഓയില്‍ മൗറിഷ്യസിന്റെ മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ സംസ്ഥാന ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതിയില്‍ പ്രതിദിനം 9000 പുതിയ പാചക വാതക കണക്ഷനുകളാണ് അദ്ദേഹം നല്‍കിയത്. 116 ദിവസം കൊണ്ട് 10.5 ലക്ഷം പാചക വാതക കണക്ഷന്‍ നല്‍കി മൊഹാപത്ര റെക്കോര്‍ഡ് സൃഷ്ടിച്ചു.യൂറോപ്, യുഎസ്എ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളില്‍ പലതവണ സന്ദര്‍ശിച്ചമൊഹാപത്ര ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഒട്ടേറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Ranjan Mohapatra is the Oil Director