സൂപ്പര്‍ഡ്രൈയുമായി കൈകോര്‍ത്ത് റിലയന്‍സ് ബ്രാന്‍ഡ്‌സ്

മുകേഷ് അംബാനിയുടെ റിലയന്‍സ് ബ്രാന്‍ഡ്‌സും യുകെ ആസ്ഥാനമായ വസ്ത്രവ്യാപാര സ്ഥാപനം സൂപ്പര്‍ ഡ്രൈയും കൈകോര്‍ക്കുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സൂപ്പര്‍ ഡ്രൈയുടെ ഉടമസ്ഥാവകാശം ഇനി മുതല്‍ ഇരു ബ്രാന്‍ഡുകളുടെയും സംയുക്ത സംരംഭത്തിനാണ്.

author-image
Web Desk
New Update
സൂപ്പര്‍ഡ്രൈയുമായി കൈകോര്‍ത്ത് റിലയന്‍സ് ബ്രാന്‍ഡ്‌സ്

മുകേഷ് അംബാനിയുടെ റിലയന്‍സ് ബ്രാന്‍ഡ്‌സും യുകെ ആസ്ഥാനമായ വസ്ത്രവ്യാപാര സ്ഥാപനം സൂപ്പര്‍ ഡ്രൈയും കൈകോര്‍ക്കുന്നു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സൂപ്പര്‍ ഡ്രൈയുടെ ഉടമസ്ഥാവകാശം ഇനി മുതല്‍ ഇരു ബ്രാന്‍ഡുകളുടെയും സംയുക്ത സംരംഭത്തിനാണ്.

പുതിയ സംരംഭത്തില്‍ റിലയന്‍സ് ബ്രാന്‍ഡ്‌സിന് 79 ശതമാനവും സൂപ്പര്‍ ഡ്രൈക്ക് 24 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. റിയലന്‍സ് ഓഹരികള്‍ സ്വന്തമാക്കിയത് ഏകദേശം 400 കോടി രൂപയ്ക്കാണ്.

2012 ലാണ് റിലയന്‍സ് ബ്രാന്‍ഡ്‌സ് സൂപ്പര്‍ഡ്രൈയുമായി ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവച്ചത്. 50 നഗരങ്ങളിലായി 200 വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ബ്രാന്‍ഡ് വളര്‍ന്നു. ഇ-കൊമേഴ്‌സിലൂടെ 2,300 ഇന്ത്യന്‍ നഗരങ്ങളില്‍ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്. ഷൂ, ആക്സസറികള്‍, ടി-ഷര്‍ട്ടുകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് സൂപ്പര്‍ഡ്രൈയുടെ ഉല്പന്നങ്ങള്‍.

superdry IP reliance brands business