ടാറ്റ-സ്റ്റാര്‍ബക്‌സിന്റെ വിപണി പിടിക്കാന്‍ റിലയന്‍സ്, പ്രിറ്റ് എ മാഞ്ചര്‍ ഇന്ത്യയില്‍

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്, ബ്രിട്ടീഷ് കോഫി ശൃംഖലയായ പ്രിറ്റ് എ മാഞ്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

author-image
Web Desk
New Update
ടാറ്റ-സ്റ്റാര്‍ബക്‌സിന്റെ വിപണി പിടിക്കാന്‍ റിലയന്‍സ്, പ്രിറ്റ് എ മാഞ്ചര്‍ ഇന്ത്യയില്‍

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്, ബ്രിട്ടീഷ് കോഫി ശൃംഖലയായ പ്രിറ്റ് എ മാഞ്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടാറ്റ-സ്റ്റാര്‍ബക്സിന്റെ വിപണി പിടിക്കാനാണ് റിലയന്‍സിന്റെ നീക്കം.

മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലാണ് റിലയന്‍സ് ആദ്യ സ്റ്റോര്‍ തുറന്നത്. ലോഞ്ച് ചെയ്ത് ആദ്യ വര്‍ഷത്തില്‍ തന്നെ ലക്ഷ്വറി കോഫി ബ്രാന്‍ഡിന്റെ 10 ഔട്ട്ലെറ്റുകള്‍ കമ്പനി ആരംഭിച്ചേക്കും.

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന്റെ ഉപകമ്പനിയായ റിലയന്‍സ് ബ്രാന്‍ഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്.

 

india RELIANCE Pret A Manger