റിലയൻസിന് ഒരു വർഷത്തേക്ക് ഓഹരി സമാഹരണം നടത്താൻ വിലക്ക്

ഒരു വര്‍ഷത്തേക്ക് വിപണിയില്‍ നിന്ന് ഓഹരി സമാഹരണം നടത്തുന്നതില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബിയുടെ വിലക്ക്. റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയില്‍ നിയമം ലംഘിച്ച് കമ്പനി വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

author-image
Greeshma G Nair
New Update
റിലയൻസിന് ഒരു വർഷത്തേക്ക് ഓഹരി സമാഹരണം നടത്താൻ വിലക്ക്

 

മുംബൈ: ഒരു വര്‍ഷത്തേക്ക് വിപണിയില്‍ നിന്ന് ഓഹരി സമാഹരണം നടത്തുന്നതില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സെബിയുടെ വിലക്ക്. റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരി വില്‍പ്പനയില്‍ നിയമം ലംഘിച്ച് കമ്പനി വന്‍തോതില്‍ ലാഭമുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

വിലക്കിനെതിരെ സെക്യൂരിറ്റീസ് അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. വിലക്കിന് പുറമെ റിലയന്‍സ് 447.27 കോടി രൂപ തിരിച്ചടയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

RELIANCE