/kalakaumudi/media/post_banners/923342c1e5dc3af800a984aac6d2d99e5e66c58fd9a311bf02630057229cd0d8.jpg)
ന്യൂഡല്‍ഹി: ധനകാര്യ സ്ഥാപനങ്ങളുടെ പിഴത്തുക വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് നടപടി.ധനകാര്യസ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് പിഴത്തുക നിര്‍ണയിക്കുക, ആവര്‍ത്തിച്ചുള്ള പിഴവുകള്‍ക്ക് അധികപിഴ, തലപ്പത്തുള്ള ജീവനക്കാരില്‍ നിന്ന് തുക തിരിച്ചുപിടിക്കുക അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചേക്കും.
2022-23ല്‍ 211 കേസുകളിലായി 40.39 കോടി രൂപയാണ് വിവിധ സ്ഥാപനങ്ങളുടെമേല്‍ ആര്‍ബിഐ പിഴ ചുമത്തിയത്. ആര്‍ബിഐ നിലവില്‍ ചുമത്തുന്ന പിഴ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും വിലയിരുത്തലുണ്ട്.