/kalakaumudi/media/post_banners/169445575be10bcb7ba39294a6157e981c5b47eac819bfddae9fbfcc0f85393d.jpg)
മുംബൈ : വാണിജ്യ വ്യവസായ പ്രവർത്തനങ്ങൾ യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് തടസ്സപ്പെട്ട സാഹചര്യത്തിൽ എണ്ണ വിലയിൽ ഇന്ത്യയ്ക്ക് വലിയ ഇളവുകൾ വാഗ്ദാനം ചെയ്തിരിക്കുകയാണ് റഷ്യൻ എണ്ണൽക്കമ്പനികൾ. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റാണ് കൂടുതൽ ഇളവുകളും വാഗ്ദാനം ചെയ്തിരിക്കുന്നത് .ഇന്ത്യയ്ക്ക് ബ്രെന്റ് വിലയിൽ 25 മുതൽ 27 ശതമാനം വരെ കുറച്ച് അസംസ്‌കൃത എണ്ണ നൽകാമെന്ന വാഗ്ദാനമാണ് റഷ്യൻ കമ്പനികൾ നൽകുന്നത് .
എണ്ണയുടെ വിലയിൽ വലിയ വര്ധനവുണ്ടായതോടെ റഷ്യയുടെ വാഗ്ദാനം തൃപ്തികരമാണെങ്കിലും പണം എങ്ങനെ കൈമാറുമെന്നതാണ് പ്രധാന വെല്ലുവിളി.അന്താരാഷ്ട്ര ബാങ്കിങ് ഇടപാടുകൾക്ക് മെസ്സേജിങ് സംവിധാനമായ "സ്വിഫ്റ്റ് " ന് ഉപരോധന ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഡോളറിൽ വിനിമയം സാധ്യമല്ല. ജാഗ്രതയോടെയാടെ വേണം റഷ്യയുമായി വ്യാപാര ഇടപാടുകൾ നടത്താൻ എന്ന നിലപാടിലാണ് ഇന്ത്യൻ ബാങ്കുകൾ.രൂപ- റൂബിൾ ഇഫ്‍ടപാടുകളെ സംബന്ധിച്ചു ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല .
കഴിഞ്ഞ ഡിസംബറില് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശനം നടത്തിയപ്പോൾ 2022 അവസാനത്തോടെ റഷ്യിലെ നോവൊറസീസ്‌ക് തുറമുഖം വഴി 20 ലക്ഷം ട്ണ് അസംസ്‌കൃത എണ്ണ കൈമാറാൻ റോസ്നഫ്റ്റും ഇന്ത്യൻ ഓയിൽ കോര്പറേഷനും ധാരണയുണ്ടാക്കിയിരുന്നു. അസംസ്‌കൃത എണ്ണക്കായി മധ്യേഷ്യയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി അമേരിക്ക,റഷ്യ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്ന അളവ് കൂട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
റഷ്യ ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണ വില ഉയർന്നതോടെ ഇന്ത്യയ്ക്ക് ഇറക്കുമതി ചിലവ് വർദ്ധിച്ചു .
ഈ സാഹചര്യത്തിൽ റഷ്യയില്നിന്നല്ലാതെ ചിലവ് കുറച്ച ചെയ്യാനുള്ള ഉപാധികളും ഇന്ത്യ തേടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
