എസ്ബിഐയുടെ ലാഭത്തില്‍ 83 ശതമാനം വര്‍ധന

By web desk.19 05 2023

imran-azhar

 

 

 

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ലാഭത്തില്‍ 83 ശതമാനം വര്‍ധന.

 

പലിശ വരുമാനം കൂടിയതോടെ 16,694.51 കോടി രൂപയാണ് ലാഭം. നാലാം പാദത്തില്‍ പലിശ വരുമാനം 31 ശതമാനം കൂടി 9,113.53 കോടി രൂപയായിരുന്നു ലാഭം.

 

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,113.53 കോടിയായിരുന്നു ലാഭം.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എസ്ബിഐയുടെ ആകെ ലാഭം 59 ശതമാനം വര്‍ധിച്ച് 50,232.45 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ ലാഭം 31,675.98 കോടിയായിരുന്നു. ഓഹരിയൊന്നിന് 11.30 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS