/kalakaumudi/media/post_banners/f77cb2cb3e15f497dabb6deba20e6c29a5dc82f3c723e1c881a7c908dd19eaed.jpg)
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് നല്‍കിയ ലോണ്‍ വിവരം വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 21000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് എസ്ബിഐ അറിയിച്ചു.
നിയമപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വായ്പ നല്‍കാന്‍ അനുവാദമുളള തുകയുടെ പകുതിയാണ് ഈ തുക. ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഇതുവരെ വായ്പ നല്‍കിയതില്‍ വെല്ലുവിളിയൊന്നും കാണുന്നില്ലെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എസ്ബിഐ ഓഹരികള്‍ 527.75 രൂപയിലാണ് വ്യാപാരം നടന്നത്.
നേരത്തെ റിസര്‍വ് ബാങ്ക് എല്ലാ പൊതുമേഖലാ ബാങ്കുകളോടും അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് എത്രരൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച വിവരം ആര്‍ബിഐക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ വായ്പയുടെ ഈടായി കണക്കാക്കിയ വസ്തുക്കളുടെ പട്ടികയും ആര്‍ബിഐ ആവശ്യപ്പെട്ട വിവരങ്ങളില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.