/kalakaumudi/media/post_banners/bd83a4924460bbf31edc19f3b7f34c35964a768410a695b122f2ed6a64875871.jpg)
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം . 178 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 35490ലും 38 പോയിന്റ് നിഫ്റ്റി നേട്ടത്തില്‍ 10639ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്‌ഇയിലെ 943 കമ്പനികൾ ഓഹരികള്‍ നേട്ടത്തിഇത് ആയപ്പോൾ 595 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഐഒസി, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റമോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേ സമയം എച്ച്‌സിഎല്‍ ടെക്, വിപ്രോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, ടൈറ്റന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.