റഷ്യയെ പിന്തള്ളി സൗദി: ഇന്ത്യയുടെ എണ്ണ വിതരണക്കാരില്‍ രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി സൗദി അറേബ്യ.

author-image
Shyma Mohan
New Update
റഷ്യയെ പിന്തള്ളി സൗദി: ഇന്ത്യയുടെ എണ്ണ വിതരണക്കാരില്‍ രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി സൗദി അറേബ്യ. ഇറാഖ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുറഞ്ഞ മാര്‍ജിനില്‍ സൗദി റഷ്യയെ പിന്തള്ളി.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് 2.4 ശതമാനം കുറഞ്ഞപ്പോള്‍ സൗദി അറേബ്യയില്‍ നിന്ന് 4.8 ശതമാനം വര്‍ദ്ധിച്ചു. പ്രതിദിനം 8,63,950 ബാരലാണ് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെങ്കില്‍ റഷ്യയില്‍ നിന്ന് പ്രതിദിനം 8,55,950 ബാരലാണ് ഇറക്കുമതി ചെയ്യുന്നത്.

യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ റഷ്യയില്‍ നിനുള്ള വാങ്ങലുകള്‍ വെട്ടിക്കുറച്ചതിനാല്‍ ചൈനയ്ക്കുശേഷം റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്.

saudi arabia russia Indias Oil Supplier