വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പുമായി മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍

കൊച്ചി: പഠനത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.

author-image
Raji Mejo
New Update
 വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പുമായി മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍

കൊച്ചി: പഠനത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്‌സി നഴ്‌സിംഗ്, ബികോം എന്നീ കോഴ്‌സുകളിലെ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു.കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊ. (ഡോ.) കുഞ്ചെറിയ പി ഐസക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ് ആലക്‌സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.എംപി കെ.വി തോമസ്, രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ ഉണ്ണികൃഷ്ണന്‍, എംഐടിഎസ് പ്രിന്‍സിപ്പല്‍ പ്രൊ. ഡോ. രാംകുമാര്‍, ഡോ. സെലീന്‍ (സെന്റ്, തെരേസാസ് കോളേജ്), ഡോ. ഹരീഷ് (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം), ഡോ. ജുനൈദ് (മുന്‍ ഡയറക്ടര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം), എറണാകുളം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ള, ഡോ. ഉഷ മാരാത്ത് (പ്രിന്‍സിപ്പല്‍, ലിസി കോളേജ് ഓഫ് നഴ്‌സിംഗ്). വി.എ ജോസഫ് (മുന്‍ എംഡി, എസ്‌ഐബി), കെ.പി പത്മകുമാര്‍ (മുന്‍ ചെയര്‍മാന്‍, ഫെഡറല്‍ ബാങ്ക് & എംവിഎഫ്എല്‍ ഡയറക്ടര്‍), ജോണ്‍ പോള്‍ (സ്വതന്ത്ര ഡയറക്ടര്‍, മുത്തൂറ്റ് ഫിനാന്‍സ്) എന്നിവരും പങ്കെടുത്തു.യുവ മനസുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആണ് 40 അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതെന്ന് ജോര്‍ജ് എം അലക്‌സാണ്ടര്‍ പറഞ്ഞു. വിവിധ സാമുഹിക സേവന പദ്ധതികള്‍ സമൂഹത്തിനായി നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിയോ, വിദ്യാര്‍ത്ഥിനിയോ ആ കോഴ്‌സ് തീരുന്നത് വരെ ചില നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും.പ്ലസ് ടു പരീക്ഷ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 80 മാര്‍ക്കോ തുല്യമായ ഗ്രേഡോ ലഭിക്കുന്ന, വാര്‍ഷിക വരുമാനം 2 ലക്ഷത്തിന് താഴെയുള്ള കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഏതെങ്കിലും ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ തുടര്‍ പഠനത്തിനുള്ള എന്‍ട്രന്‍സും പാസായിരിക്കണം

.ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വഹിക്കുന്നു(ഇടതു നിന്ന് വലത്തോട്ട്) ജസ്റ്റീസ് ജെ. ബി. കോശി, വി. എ. ജോസഫ്, പ്രൊ. (ഡോ.) കുഞ്ചെറിയ പി ഐസക്, മന്ത്രി മാത്യു ടി തോമസ്, മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോര്‍ജ് ആലക്‌സാണ്ടര്‍ മുത്തൂറ്റ്, എംപി കെ.വി തോമസ്, ഡോ. ജുനൈദ്, ജോര്‍ജ് തോമസ് മുത്തൂറ്റ് 

Scholarships for higher education of students Muthoot M George Foundation