
മുംബൈ: സെൻസെക്സ് 85.40 പോയന്റ് നഷ്ടത്തിൽ 51,849.48ലും നിഫ്റ്റി 1.30 പോയന്റ് ഉയർന്ന് 15,576.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 2101 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
160 ഓഹരികൾക്ക് മാറ്റമില്ല. അസംസ്കൃത എണ്ണവില ബാരലിന് 71 ഡോളറിലെത്തിയത് വിപണിയിൽ സമ്മർദമുണ്ടാക്കി.
നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുപിഎൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ്, ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.
ഐടിസി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
രൂപയുടെ മൂല്യം ഡോളറിനെതിരെ 73.08 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.90 ആയിരുന്നു ചൊവാഴ്ചയിലെ ക്ലോസിങ് നിരക്ക്.