സെൻസെക്സിൽ 604 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെ

സെൻസെക്സ് 604 പോയന്റ് നഷ്ടത്തിൽ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ.

author-image
anil payyampalli
New Update
സെൻസെക്സിൽ 604 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് താഴെയെത്തി.

സെൻസെക്സ് 604 പോയന്റ് നഷ്ടത്തിൽ 48,177ലും നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 14,459ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ.

ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, നെസ് ലെ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ഐടിസി, എൻടിപിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, ഡോ.റെഡ്ഡിസ് ലാബ്, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

നിഫ്റ്റി ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ കെമിക്കൽസ്, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 21 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

business sensex