ഓഹരി വിപണി തുടക്കം നഷ്ടത്തോട : നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ

By Bhumi.16 06 2021

imran-azhar

 

 


മുംബൈ: ഓഹരി വിപണി ആരംഭം നഷ്ടത്തോടെ. ഏഷ്യൻ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു.

 

 

സെൻസെക്‌സ് 32 പോയന്റ് താഴ്ന്ന് 52,740-ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,860-ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

 

നിഫ്റ്റി സെക്ടറൽ സൂചികകളിൽ എഫ്എംസിജി സൂചിക 0.35ശതമാനം ഉയർന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്.

 

 

നെസ് ലെ, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

 


ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്, ഐടിസി, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

 

 

 

OTHER SECTIONS