ഓഹരി വിപണി ആരംഭം നേട്ടത്തോടെ; നിഫ്റ്റി 15,750ന് മുകളിൽ

ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്‌കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

author-image
Aswany mohan k
New Update
ഓഹരി വിപണി ആരംഭം നേട്ടത്തോടെ; നിഫ്റ്റി 15,750ന് മുകളിൽ

 

മുംബൈ: ഓഹരി വിപണിയിൽ പ്രതീക്ഷ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്. പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലും 0.5ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്‌സ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ലൈഫ്, ഏഷ്യൻ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്‌കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

sensex