നിഫ്റ്റി 17,600ന് താഴെയെത്തി; പ്രധാനമായും നഷ്ടത്തില്‍ ഐടി, റിയാല്‍റ്റി ഓഹരികള്‍

തുടര്‍ച്ചയായി മൂന്നു ദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

author-image
Avani Chandra
New Update
നിഫ്റ്റി 17,600ന് താഴെയെത്തി; പ്രധാനമായും നഷ്ടത്തില്‍ ഐടി, റിയാല്‍റ്റി ഓഹരികള്‍

മുംബൈ: തുടര്‍ച്ചയായി മൂന്നു ദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

സെന്‍സെക്സ് 770.31 പോയന്റ് നഷ്ടത്തില്‍ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തില്‍ നിന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്.

ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്സി, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാസിം, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയും ചെയ്തു.

ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ സൂചികകള്‍ 1-2ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോള്‍ ക്യാപ് 0.4ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

business sensex mumbai kalakaumudi kaumudi plus