/kalakaumudi/media/post_banners/2827635f00578ae171e05471089cfe8115b8f8a95a78f3aae7a82c5f2aebdcab.jpg)
ന്യൂഡല്‍ഹി: നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ക്കിടയില്‍ കറന്‍സി നോട്ട് ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 21 വരെയുള്ള കണക്ക് പ്രകാരം 30.88 ലക്ഷം കോടിയുടെ നോട്ടുകള്‍ പൊതുജനങ്ങളുടെ കൈവശമുണ്ട്. ആര്‍ബിഐ വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 71.84 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
2019 നവംബര്‍ 4 വരെയുള്ള കണക്ക് അനുസരിച്ച് ഉണ്ടായിരുന്നതിനെക്കാള്‍ 71.84 ശതമാനം അധികം പണമാണ് കറന്‍സിയായി ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ളത്. 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.
കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ എന്ന പേരില്‍ 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചത്. കറന്‍സി വിനിയോഗം കുറവുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള നീക്കമെന്നായിരുന്നു വ്യാഖ്യാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
