/kalakaumudi/media/post_banners/a8375e9844c6ec065d96ffc3ff397d91aa3835bc0c56c88297ca3d5a4944c581.jpg)
വഡോദര: ഇന്ത്യയിലെ വിപണനം വളരെ വേഗം വളരുന്ന ഒന്നാണെന്ന്് മാരുതി സുസുക്കി എംഡി ഹിസാഷി തകെയൂച്ചി. ധാരാളം ബിസിനസ് സാദ്ധ്യതകളുളള മണ്ണാണ് ഇന്ത്യ എന്നും ഇദ്ധേഹം പറഞ്ഞു. ഗുജറാത്തിലെ വഡോദരയില്‍ സി 295 എയര്‍ക്രാഫ്റ്റ് നിര്‍മാണ പ്ലാന്റിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയതാണ് അദ്ദേഹം .
ഇന്ത്യയിലേക്ക് എത്തപ്പെടുക എന്നത് ഏതൊരു വിദേശ കമ്പനിയെ സംബന്ധിച്ചും മഹത്തായ തീരുമാനമാണ്. നിരവധി വിദേശ കമ്പനികള്‍ അങ്ങനെ സങ്കല്‍പ്പിക്കാറുണ്ട്.. ധാരാളം ബിസിനസ് സാദ്ധ്യതകള്‍ ഇവിടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഇലക്ട്രിക് വാഹന നിര്‍മാണ യൂണിശരിയായ രീതിയില്‍ പോകുന്നതിന് തെളിവാണിത്. ഇത്തരം പൊരുത്തങ്ങള്‍ വ്യവസായ ലോകത്തിന് കൂടുതല്‍ വളര്‍ച്ചയാണ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ - ജപ്പാന്‍ ബന്ധത്തിന്റെ എഴുപതാം വാര്‍ഷികവും അദ്ദേഹം സൂചിപ്പിച്ചു.
ഇരുരാജ്യങ്ങളുടെയും പുരോഗതിയുടെ ചരിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രണ്ട് സംസ്‌കാരങ്ങളും നന്നായി പൊരുത്തപ്പെടുന്നതാണെന്നും ഭാവിയില്‍ കൂടുതല്‍ ശക്തമാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.