/kalakaumudi/media/post_banners/c6f6c2a06ed36b7a90d5b8db63e04e3e09bc106790606043e9815bbbeac1bd28.jpg)
ഫുഡ് ഡെലിവറി ആപ്പ് സ്വിഗിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടറായി സ്‌നേഹ ജോണിനെ നിയമിച്ചു. മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2017 ലാണ് സ്വിഗിയില്‍ സ്‌നേഹ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജറായി എത്തിയത്. അതിനു മുമ്പ് ദി ഹിന്ദുവില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജറായിരുന്നു.
വിഐടിയില്‍ ബിരുദ പഠനവും ഹൈദരാബാദ് ഐഎസ്ബിയില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം എച്ച്ടി മീഡിയയില്‍ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജറായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.